ദി കുങ്ങ്ഫു മാസ്റ്റര്‍

Rating : 0   Category :
 
സ്വന്തം സിനിമയെ തികഞ്ഞ ആത്മാര്‍ത്ഥതയോടുകൂടി സമീപിക്കുന്ന ഒരു സംവിധായകനാണ് എബ്രിഡ് ഷൈന്‍.  ആ ആത്മാര്‍ത്ഥതയ്ക്ക് സിനിമ തിരികെ നല്‍കിയ പ്രതിഫലമാണ് എബ്രിഡ് ഷൈന് സിനിമാ പ്രേക്ഷകര്‍ നല്‍കുന്ന അംഗീകാരം.  തിരഞ്ഞെടുത്ത കഥ മാറ്റി നിര്‍ത്തിയാല്‍ പതിവുപോലെ തികഞ്ഞ ആത്മാര്‍ത്ഥതയോടുകൂടിയ സമീപനം കുങ്ഫു മാസ്റ്ററിന്‍റെ സംവിധാനത്തിലും പ്രകടമാണ്.  കാസ്റ്റിംഗ് അതാണ് കുങ്ഫൂ മാസ്റ്ററിന്‍റെ ഏറ്റവും എടുത്തുപറയേണ്ട പ്രത്യേകത.  കൂടെ കഥാപാത്രങ്ങളോടും പറയുന്ന കഥയോടും ചേര്‍ന്ന് നില്‍ക്കുന്ന ചെറുതെങ്കിലും മനോഹരമായ സംഭാഷണം.  നായികയായി എത്തുന്ന നീതുപിള്ള തന്‍റെ ആദ്യ ചിത്രമായ പൂമരത്തില്‍ തന്നെ അനധിസാധാരണമായി അഭിനയസിദ്ധി പ്രകടിപ്പിച്ചതാണ്.  കഥാപാത്രമായി അനായാസേന ജീവിക്കാനുള്ള ആ കഴിവ് കുങ്ഫു മാസ്റ്ററിലൂടെ നീതുപിള്ള ആവര്‍ത്തിച്ചിരിക്കുന്നു.  നായക കഥാപാത്രമുള്‍പ്പെടെ അപ്രശക്ത കഥാപാത്രങ്ങളെ വരെ തന്‍റെ കഥാപാത്രമാക്കി ഉപയോഗിക്കാന്‍ എബ്രിഡ് ഷൈന് കഴിഞ്ഞിട്ടുണ്ട്.  പുതുമയില്ലാത്ത കഥയാണെങ്കിലും കഥപറയുന്ന പ്രതലവും കഥപറച്ചില്‍ രീതിയും  പ്രേക്ഷകരെ മുഴുപ്പിക്കുന്നില്ല.  എങ്കിലും എബ്രിന്‍ ഷൈന്‍ എന്ന സംവിധാനകയില്‍ നിന്ന് പ്രതീക്ഷിച്ചതത്രയും ലഭിക്കാതെപ്പോയ പ്രതീതി തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ അനുഭവപ്പെടുന്നു.  തിരക്കഥയുടെ തീവ്രതയില്ലായ്മയും , ചിത്രത്തിന്‍റെ വേഗതകുറവും ആസ്വാദനത്തെ തെല്ല് ബാധിക്കുന്നുണ്ട്.  സ്ക്രീനിലെ ദൃശ്യസമ്പന്നതയ്ക്ക് കുറച്ചുകൂടി പൂര്‍ണ്ണത നല്‍കുന്നതിന് കഴിയുമായിരുന്നു പശ്ചാത്തല സംഗീതത്തില്‍ ഇത്തിരികൂടി ശ്രദ്ധയൂന്നിയിരുന്നെങ്കില്‍.  എബ്രിഡ് ഷൈന്‍ എന്ന സംവിധായകനില്‍ ഞങ്ങള്‍ മലയാള ചലച്ചിത്ര പ്രേക്ഷകര്‍ ഒത്തിരി പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നു.  ഇത്തിരികൂടി ആത്മാര്‍ത്ഥമായ ശ്രമം പ്രതീക്ഷിക്കുന്നു.  താങ്കളില്‍ ആവശ്യത്തില്‍ കൂടുതല്‍ ആത്മാര്‍ത്ഥതയുണ്ട്.  അത് ഇത്തിരികൂടി അര്‍പ്പണ ബോധത്തോടുകൂടി സമര്‍പ്പിച്ചാല്‍ മതി മലയാള സിനിമയ്ക്ക് പുണ്യമാകാന്‍.... കൂടുതല്‍ നല്ല ശ്രമങ്ങളും നല്ല സിനിമകളും പ്രതീക്ഷിക്കുന്നു....
 
രവികേശവന്‍
9447738875  

photos & videos

comments