ഷൈലോക്ക്

Rating : 0   Category :
 
ബിഗ്ബ്രദര്‍ എന്ന ചിത്രത്തിന്‍റെ മറ്റൊരു പതിപ്പ്.  ക്യാമറയുടെ മുന്നിലും പിന്നിലും അണിനിരക്കുന്നവര്‍ മാറിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് യാതൊരു വ്യത്യാസമോ പ്രത്യേകതയോ അവകാശപ്പെടാനില്ലാത്ത ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ഷൈലോക്ക്.  ചിത്രത്തിന്‍റെ പേരും നായകന്‍റെ അപ്പിയറന്‍സും ഉള്‍ക്കൊള്ളുന്ന പോസ്റ്റര്‍ തന്നെ ചിത്രത്തിന്‍റെ നിലവാരത്തേക്കുറിച്ചുള്ള സൂചന നല്‍കുന്നുണ്ട്.  രാജാധി രാജാ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങളുടെ നിരയിലും നിലവാരത്തിലുമുള്ള യാതൊരു പുതുമ ഒരു മേഖലയിലും അവകാശപ്പെടാനില്ലാത്ത ഒരു ശരാശരിയില്‍ താഴെമാത്രം നില്‍ക്കുന്ന ചിത്രം മാത്രമാണ് ഷൈലോക്ക്.  സ്വന്തം ശിരസ്സിനുള്ളില്‍ മറ്റാരുടേയോ തലച്ചോറുമായി സിനിമ സംവിധായകനായി അവതരിച്ചിരിക്കുന്ന അജയ് വാസുദേവിന്‍റെ മുന്‍മ്പില്‍ മലയാളത്തിന്‍റെ നടന വിസ്മയം....  അഭിമാനം.... ഒരു പതിനെട്ടുകാരന്‍റെ  അപക്വമായ മാനസ്സീകാവസ്ഥയില്‍ നിന്നു കൊടുക്കുമ്പോഴുണ്ടാകുന്ന എല്ലാ അപകടങ്ങളും രാജാധിരാജ എന്ന ചിത്രം മുതല്‍ പ്രകടമായി കണ്ടു തുടങ്ങുന്നു.  മമ്മൂട്ടിയേ മലയാള ചലച്ചിത്ര പ്രേക്ഷകര്‍ സ്വന്തം നെഞ്ചിലേറ്റിയത് ടി ദാമോധരന്‍ മാഷ്, എം.ടി. വാസുദേവന്‍ സാര്‍, കെ.ജി . ജോര്‍ജ്ജ് സാര്‍, ലോഹിതദാസ് തുടങ്ങിയ പ്രതിഭകള്‍ സൃഷ്ടിച്ച ചൂടും ചൂരുമുള്ള ....., മണ്ണില്‍ കാലൂന്നിയ......, മണ്ണില്‍ ആഴ്ന്നിറങ്ങിയ വേരുകളോടുകൂടിയ അതിശക്ത കഥാപാത്രങ്ങളിലൂടെ ആയിരുന്നുവെന്ന് മമ്മൂക്കാ ഓര്‍ക്കുന്നത് നല്ലതായിരിക്കും....   റോള്‍സ് റോയ്സും , കോട്ടും സൂട്ടും, കൂളിംഗ് ഗ്ലാസ്സുകളും, ആടയാഭരണങ്ങളും മാഫിയാ ശശിയും ഒന്നുമില്ലാതെ വല്ലപ്പോഴുമെങ്കിലും ഒരു സാധാരണ മലയാളി കഥാപാത്രമായി ഒരിക്കല്‍ക്കൂടി ജീവിച്ചഭിനയിക്കാന്‍ മമ്മൂട്ടിക്ക് കഴിയണമേയെന്ന് എല്ലാ സിനിമാ ദൈവങ്ങളോടും അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കുന്നു......
രവികേശവന്‍
9447738875  

photos & videos

comments