മായാനദി

Rating : 0   Category :

 

മലയാള സിനിമയില്‍ ഒരു സംവിധാന പ്രതിഭയുടെ മിന്നലാട്ടംകൂടി ധൃഷ്ടാന്തമാകുന്ന ഒരു മാസ്റ്റര്‍പീസ് മലയാള ചലച്ചിത്രമാണ് ആഷിക് അബു സംവിധാനം ചെയ്ത മായാനദി. ശ്യാം പുഷ്ക്കരനും ദിലീപ് നായരും ചേര്‍ന്നെഴുതിയ അതിമനോഹര തിരക്കഥയിലേക്ക് ആഴ്ന്നിറങ്ങിയാണ് ആഷിക് അബു തന്‍റെ കഥാപ്രതലം അതിസുന്ദരമായി ജീവിക്കുന്ന കഥാപാത്രങ്ങളേയും സാങ്കേതിക ചേരുവകളെ വിസ്മയിക്കുമാറ് ചേര്‍ത്ത് മായാനദിയെന്ന ചലച്ചിത്ര കാവ്യം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹോളിവുഡ് സിനിമയുമായി ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സംവിധാന വൈഭവമാണ് ആഷിക് അബു തന്‍റെ ഓരോ ഫ്രയിമില്‍ കൂടി പ്രേക്ഷകന് പകര്‍ന്നു നല്‍കുന്നത്. സംവിധായകന്‍റെ മനസ്സിലുള്ള സിനിമ പ്രേക്ഷകന് ഏറ്റവും അനുഭവവേദ്യമാകുന്നതിന് തികച്ചും ഉതകുന്ന സിനിമയുടെ അവസ്ഥയുമായി ഇഴകിചേര്‍ന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളും നയനാനുഭൂതി ദായകങ്ങളായ ദൃശ്യങ്ങളും എല്ലാം മായാനദി എന്ന ആഷിക് അബു സിനിമയെ ഒരു ഒന്നാന്തരം സിനിമയാക്കുന്നു.

ക്യാമറ കൈകാര്യം ചെയ്ത ജെയ്ഷി മോഹന്‍, പശ്ചാത്തല സംഗീതം ഒരുക്കിയ ജയ്ദേവ് ചക്കാടത്ത്, ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ റെക്സ് വിജയന്‍, എഡിറ്റിങ്ങ് നിര്‍വ്വഹിച്ച സൈജു ശ്രീധരന്‍ തുടങ്ങിയ എല്ലാ കലാകാരന്മാരും സാങ്കേതിക പ്രവര്‍ത്തകരും അവരവരുടെ പ്രവര്‍ത്തന മേഖലയില്‍ കൈയൊപ്പു പതിപ്പിച്ചാണ് മായാനദിയെ മലയാളത്തിലെ എക്കാലത്തേയും നല്ല ചിത്രങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചിട്ടുള്ളത്. നായകനായി എത്തിയ ടോവിനോ തോമസിന്‍റെ സിനിമാ ജീവിതത്തെ മാറ്റിമറിക്കുന്ന കഥാപാത്രമാണ് മായാനദിയിലെ മാത്തന്‍ എന്ന തൊഴില്‍ രഹിതനായ സാധാരണക്കാരനായ യുവാവ്. മാത്തന്‍ എന്ന കഥാപാത്രമായി ജീവിക്കുക വഴി ആ കഥാപാത്രത്തെ അവിസ്മരണീയമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ട് ടോവിനോ തോമസിന്.

ചിത്രത്തിന്‍റെ ന്യൂനതകള്‍
1. മായാനദി എന്ന പേര് അത്ര ആകര്‍ഷണമല്ല.
2. ലൈംഗീകതയുടെ അതിപ്രസരം ഇത്തിരി കടന്നുപോയി. ഇത് കുടുംബ പ്രേക്ഷകരെ അകറ്റുന്നുണ്ട്.
3. അധോലോകത്തിന്‍റെ ഒരു പശ്ചാത്തലം ചിത്രത്തില്‍ ഇഴചേര്‍ന്നു കിടക്കുമ്പഴും ചിത്രത്തിന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന വേഗത കൈവരിക്കുന്നില്ല.
4. തീരെ നിര്‍ജ്ജീവമായ അന്ത്യം പ്രേക്ഷകരെ ഒട്ടും സന്തോഷിപ്പിക്കുന്നില്ല.


രവികേശവന്‍
9447738875

 

photos & videos

comments