മാസ്റ്റര്‍ പീസ്

Rating : 0   Category :Action

 

ഉദയകൃഷ്ണന്‍റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത് മാസ്റ്റര്‍ പീസ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ യുവ ആരാധകരെ തൃപ്തിപ്പെടുത്തുവാന്‍ പര്യാപ്തമായ ചിത്രമാണ്. സൂഷ്മദൃശ്യങ്ങളുടെ വിന്യാസം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന മാസ്റ്റര്‍ പീസ് എന്ന മുഴുനീള ആക്ഷന്‍ ചിത്രത്തിനാവശ്യമായ പിരിമുറുക്കം കാത്തുസൂക്ഷിക്കുന്ന രീതിയില്‍ തിരക്കഥാകൃത്തിന്‍റേയും സംവിധായകന്‍റേയും മനസ്സ് തിരിച്ചറിഞ്ഞ് നിര്‍വ്വഹിച്ചിരിക്കുന്ന ചടുലമായ എഡിറ്റിംഗും ക്യാമറയും പശ്ചാത്തല സംഗീതവും മാസ്റ്റര്‍ പീസിന്‍റെ കരുത്താണെന്ന് എടുത്ത് പറയാതെ വയ്യ.താന്‍ തിരക്കഥയെഴുതിയ ചിത്രം മമ്മൂട്ടിയുടെ കടുത്ത യുവ ആരാധകരെ തൃപ്തിപ്പെടുത്തണം എന്നതില്‍ കുറഞ്ഞതൊന്നും ഉദയകൃഷ്ണന്‍ കരുതിയിട്ടില്ലാത്തതിനാല്‍ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ യാതൊന്നിനും അദ്ദേഹം വലിയ പ്രാധാന്യം കൊടുത്തു കാണുന്നില്ല. അതുകൊണ്ടുതന്നെ കഥയുടെ കെട്ടുറപ്പിനോ കഥപറച്ചിലിന്‍റെ യുക്തിക്കോ ഒന്നും ഇവിടെ പ്രസക്തിയില്ല. അദ്ധ്യാപകനായി എത്തുന്ന ഐ പി എസ് ആഫീസറെ വില്ലനായി എത്തുന്ന ഐ പി എസ്സുകാരന്‍ തിരിച്ചറിയാത്തതിലോ, കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച ഉപവില്ലന്‍ പ്രധാന വില്ലനുവേണ്ടി ചെയ്ത വില്ലത്തരം മുഴുവന്‍ വിളിച്ചു പറയുന്നതിന് മുന്‍മ്പ് അയാളെ പ്രധാന വില്ലനായ ഐ പി എസ്സുകാരന്‍ വെടിവച്ചുകൊല്ലാത്തതിലും, റോഷന്‍ ചെറിയാനെന്ന കഥാപാത്രവും പാഷാണം ഷാജിയവതരിപ്പിച്ച കഥാപാത്രവും തമ്മില്‍ നടത്തുന്ന ഗോപ്യ നീക്കങ്ങള്‍ എന്നിവയെല്ലാം ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കുന്നതാണെങ്കിലും അവക്കൊന്നും ഇവിടെ പ്രസക്തിയില്ല. യുവ സംവിധായകനായ അജയ് വാസുദേവ് അണിയിച്ചൊരുക്കിയ ചിത്രം മമ്മൂട്ടിയുടെ കടുത്ത ആരാധകരെ തികച്ചും തൃപ്തിപ്പെടുത്തുന്ന ഒരു മാസ്റ്റര്‍ പീസാണ്.

രവികേശവന്‍
9447738875

 

photos & videos

comments