ലക്ഷ്യം

Rating : 0   Category :0

ജിത്തു ജോസഫിന്‍റെ തിരക്കഥയില്‍ നവാഗതനായ അന്‍വര്‍ ഖാന്‍ സംവിധാനം ചെയ്ത ലക്ഷ്യം പ്രത്യേകിച്ച് യാതൊരു ലക്ഷ്യവുമില്ലാതെ ചമച്ചെടുത്ത ഒരു വെറും സാധാരണ ചിത്രം മാത്രമാണ്.  ലോക ചലച്ചിത്ര ചരിത്രത്തില്‍ തന്നെ എണ്ണിയാലൊതുങ്ങാത്ത വിധം ചിത്രീകരിക്കപ്പെട്ട പ്രമേയം എഴുത്തിലോ എഡിറ്റിംഗിലോ സംവിധാനത്തിലോ യാതൊരു മികവുമില്ലാതെ ഇന്ദ്രജിത്ത്, ബിജുമേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലക്ഷ്യം അന്‍വര്‍ഖാന്‍  സംവിധാനം ചെയ്തിരിക്കുന്നത്.  മികവില്ലാത്ത തിരകഥയുടെ പോരായ്മതിരിച്ചറിഞ്ഞ് പറയുന്ന കഥക്കാവശ്യമായ സസ്പെന്‍സ് സൃഷ്ടിക്കുന്ന രംഗങ്ങള്‍ ദൃശ്യവത്ക്കരിക്കാന്‍ സംവിധായകന് കഴിയാതെ പോയത് ലക്ഷ്യമെന്ന സിനിമയെ ലക്ഷ്യമില്ലാത്ത സിനിമയാക്കുന്ന കാഴ്ചയാണ് സ്ക്രീനില്‍ കാണാന്‍ കഴിയുന്നത്.രവികേശവന്‍
9447738875

photos & videos

comments