ആന അലറോടലറല്‍

Rating : 0   Category :

 

നന്മയുള്ളോരു ഗ്രാമം. അവിടെ ബാല്യം മുതല്‍ സ്നേഹിച്ചു വളരുന്ന കമിതാക്കള്‍. ഇവര്‍ക്കിടയില്‍ കമിതാക്കളിലെ യുവതി സ്നഹിക്കുകയും യുവതിയെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു ആന. ഇടക്കുവച്ച് ഒരു തെറ്റുദ്ധാരണയുടെ അടിസ്ഥാനത്തില്‍ അകലേണ്ടി വരുന്ന കമിതാക്കള്‍ ഒടുവില്‍ ആനയുടെ ഇടപെടലിലൂടെ ഒന്നിക്കുന്നിടത്ത് ചിത്രം തീരുന്നു. ഒരു മലയാള സിനിമയ്ക്ക് ചിന്തിക്കാവുന്ന കഥാ തന്തു. ഭാവനാ സമ്പന്നനായ ഒരു തിക്കഥാകൃത്തും പ്രതിഭാശാലിയായ ഒരു സംവിധായകനും കൂടിയുണ്ടെങ്കില്‍ കവിതപോലെ സുന്ദരമായ ഒരു പ്രണകാവ്യം അണിയിച്ചൊരുക്കാന്‍ കഴിയുന്ന പ്രമേയം. നിര്‍ഭാഗ്യവശാല്‍ ആന അലറോടലറല്‍ എന്ന ചിത്രത്തില്‍ ഭാവനാ സമ്പന്നനായ ഒരു തിരക്കഥാകൃത്തിന്‍റെ കൈയ്യൊപ്പോ പ്രതിഭാ സമ്പന്നനായ ഒരു സംവിധായകന്‍റെ കൈപതിപ്പോ കാണാന്‍ കഴിയുന്നില്ല. അതുകൊണ്ടു തന്നെ തികച്ചും അമച്ച്വറായ ഒരു ഡോക്യുമെന്‍ററിയുടെ നിലവാരംപോലും ഇല്ലാതെ പോകുന്നു ദിലീപ് മേനോന്‍ എന്ന നവാഗത സംവിധായകന്‍ ശരത് ബാലന്‍ എന്ന നവ എഴുത്തുകാരന്‍റെ തിരക്കഥയില്‍ സംവിധാനം ചെയ്ത ആന അലറോടലറല്‍ എന്ന ചിത്രം. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ തീയേറ്റര്‍ പരിസരത്തു നിന്ന് അലറോടലറി ഓടിയകലേണ്ടി വരുന്നു. ആദ്യ സംരംഭത്തിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് പരാജയം സ്വമേധയാ സമ്മതിച്ച് കൂടുതല്‍ തയ്യാറെടുപ്പോടും കരുതലോടും കൂടി അടുത്ത നല്ലൊരു കഥാസൃഷ്ടിയുമായി വരുവാന്‍ ശരത് ബാലനും ദിലീപ് മോനോനും കഴിയട്ടെ എന്നാശംസിക്കുന്നു....

രവികേശവന്‍
9447738875

രവികേശവന്‍
9447738875

photos & videos

comments