ആട് 2

Rating : 0   Category :


പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയിച്ച ചിത്രങ്ങളുടെ രണ്ടാം ഭാഗമിറങ്ങി അതില്‍ ഒട്ടുമിക്കതും വിജയിക്കുകയും മറ്റു ചിലത് പരാജയപ്പെട്ടതും സിനിമയുടെ ചരിത്ര ഭാഗമാണ്. എന്നാല്‍ തീയേറ്ററില്‍ പരാജയപ്പെട്ട ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇറങ്ങുന്നത് ആദ്യത്തെ അനുഭവമാണ്. അതും ആദ്യഭാഗത്തിന്‍റെ വിധി തന്നെയാവണം രണ്ടാം ഭാഗത്തിന്‍റേയും വിധി എന്ന നിര്‍ബന്ധബുദ്ധിയോടുകൂടി സംവിധാനം ചെയ്തിറക്കുന്ന സംവിധായകന്‍റെ മാനസ്സീകാവസ്ഥ പഠന വിഷയമാക്കേണ്ടതു തന്നെ.

മിഥുന്‍ മാനുവല്‍ തിരക്കഥയെഴുതി (അങ്ങനൊന്ന് ഉണ്ടോ എന്നതും അന്വേഷിക്കേണ്ടതാണ്) സംവിധാനം ചെയ്ത "ആട് 2" എന്ന ചലച്ചിത്രം ഒരു ഭീകര ജീവിയുടെ മുന്‍മ്പിലെത്തിയ അനുഭവമാണ് പ്രേക്ഷകനു പകര്‍ന്നു നല്‍കുന്നത്. ജയസൂര്യ നായകനായ "ആട് 2" എന്ന ചിത്രം കണ്ടിട്ട് ചില പ്രേക്ഷകരെങ്കിലും ഇനിയും മരണംവരെ മലയാള സിനിമ കാണില്ല എന്നു ശപഥം എടുത്താല്‍ അവരെ ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല.

ജയസൂര്യ എന്ന സിനിമാ താരം തന്നെ ഒരു സ്വഭാവ നടനായി പ്രേക്ഷകര്‍ അംഗീകരിക്കുകയും തിരിച്ചറിയുകയും വേണം എന്ന ആഗ്രഹത്തോടുകൂടി കഴിഞ്ഞ കുറെ ചിത്രങ്ങളില്‍ അഭിനയിച്ചത് മലയാള പ്രേക്ഷകര്‍ തിരിച്ചറിയുകയും അദ്ദേഹത്തോട് ആ രീതിയിലുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ച് തുടങ്ങിയിട്ടുമുണ്ട്. അത് കാത്തു സൂക്ഷിക്കേണ്ട ബാധ്യത ജയസൂര്യ എന്ന നടന്‍റേതു മാത്രമാണ്. കാരണം ജയസൂര്യക്കാണ് മലയാള സിനിമയെ വേണ്ടത് അല്ലാതെ മലയാള സിനിമയ്ക്ക് ജയസൂര്യ എന്ന നടന്‍ ഒരു അനിവാര്യമല്ല. ഈ ഒരു കരുതല്‍ ജയസൂര്യ കാത്തുസൂക്ഷിക്കുന്നത് അദ്ദേഹത്തിന്‍റെ ഭാവിക്ക് നല്ലതാണ്.

രവികേശവന്‍
9447738875

photos & videos

comments