Today Best choice
0
  • ക്യാപ്റ്റന്‍
  • more
0
0
  • ഹേ ജൂഡ്
  • more
0
  • കാര്‍ബണ്‍
  • more
0
0
  • റോസാപ്പൂ
  • more
Check latest movie review now

ക്യാപ്റ്റന്‍

 

ഒന്നര പതിറ്റാണ്ട് ഇന്ത്യന്‍ ഫുഡ്ബോളിന് നടുനായകത്വം വഹിക്കുകയും അവസാനം 42-ാം വയസ്സില്‍ അകാലത്തില്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത വി.പി. സത്യന്‍ എന്ന ഫുഡ്ബോളറുടെ കഥപറയുന്ന ചിത്രമാണ് പ്രജീഷ് സെന്‍ എന്ന നവാഗതന്‍ സ്വന്തം തിരക്കഥയില്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍. കമലാദാസിന്‍റെ ആത്മകഥ പറഞ്ഞ ആമിക്ക് പിന്‍മ്പേ വി.പി. സത്യന്‍ എന്ന ഫുഡ്ബോളറുടെ ആത്മകഥയാണ് ക്യാപ്റ്റന്‍ പറയുന്നത്. ആമി ഒരു എഴുത്തുകാരിയുടെ ആത്മ സംഘര്‍ഷത്തിന്‍റെ കഥ പറയുമ്പോള്‍ ക്യാപ്റ്റന്‍ ഒരു ഫുഡ്ബോളര്‍ അനുഭവിക്കേണ്ടി വരുന്ന അവഗണനയുടേയും ആത്മനിന്ദയുടേയും കഥയാണ് പറയുന്നത്. വി.പി. സത്യന്‍ എന്ന ഫുട്ബോളറുടെ എല്ലാ ആത്മനൊമ്പരങ്ങളും വേദനയും ഉള്‍ക്കൊണ്ട് സ്ക്രീനില്‍ പകര്‍ന്നാടാന്‍ ജയസൂര്യ എന്ന സ്വഭാവ നടന് കഴിഞ്ഞിട്ടുണ്ട്. തന്‍റെ കഴിഞ്ഞ ആറു ചിത്രങ്ങളിലൂടെ തന്‍റെ നിലനില്‍ക്കുന്ന ഇമേജൊന്ന് മാറ്റി മറിച്ച് ഒരു സ്വഭാവ നടനായി അറിയപ്പെടാനുള്ള ജയസൂര്യയുടെ ശ്രമം വിജയം കണ്ട് തുടങ്ങിയിട്ടുണ്ട്. കഥപറച്ചിലിലെ ഒഴുക്കില്ലായ്മയും തിരക്കഥയുടെ ആഴമില്ലായ്മയും ചിത്രാസ്വദനത്തെ പുറകോട്ട് പിന്‍വലിക്കുന്നു. റോബി വര്‍ഗ്ഗീസ് രാജിന്‍റെ ക്യാമറയും ഗോപീസുന്ദറിന്‍റെ സംഗീതവും ചിത്രത്തിന്‍റെ ആത്മാവ് തൊട്ടറിയുന്നതുതന്നെ. അനു സിത്താര തന്‍റെ അജിത എന്ന കഥാപാത്രത്തോട് തികച്ചും നീതിപുലര്‍ത്തി. തന്‍റെ ആദ്യ സിനിമയെ തികഞ്ഞ ആത്മാര്‍ത്ഥതയോടുകൂടി തന്നെയാണ് പ്രജീഷ് സെന്‍ സമീപിച്ചിരിക്കുന്നത്. പ്രജീഷ് സെന്നില്‍ നിന്നും കൂടുതല്‍ നല്ല സിനിമകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

രവികേശവന്‍
9447738875